melba

പാലാ . കായികമത്സരങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്ന അമ്മയുടെ പാത പിന്തുടർന്ന മക്കൾ ജില്ലാ സ്കൂൾ കായികമേളയിൽ നേടിയത് ഇരട്ട സ്വർണം. വെട്ടിമുകൾ കൊല്ലംപറമ്പിൽ ഷീജ സാബുവി​ന്റെ പിന്തുണയിലാണ് മക്കളായ മെൽബ മേരി, മിലൻ സാബു എന്നിവർ സ്വർണത്തിളക്കത്തിലേക്ക് ഉയർന്നുചാടിയത്. ജൂനിയർ പെൺകുട്ടികളുടെ പോൾവാൾട്ടിൽ മത്സരിച്ച മെൽബ 2.10 മീറ്റർ ചാടി സ്വർണം നേടി. ഭരണങ്ങാനം സെന്റ് മേരീസ് എച്ച് എസ് എസിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. സഹോദരനും പാലാ സെ​ന്റ് തോമസ് എച്ച് എസ് എസ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുമായ മിലൻ ജൂനിയർ ആൺകുട്ടികളുടെ പോൾവോൾട്ടിൽ 2.50 മീറ്റർ ചാടിയാണ് സ്വർണം നേടിയത്. പത്തുവർഷം മുമ്പ് ബൈക്ക് അപകടത്തിൽ പിതാവ് സാബു മരിച്ചു. പിന്നീട് ഷീജയുടെ കരുത്തിലാണ് മക്കൾ വളർന്നത്. സംസ്ഥാന സ്കൂൾ കായികമേളയിൽ ഹർഡിൽസിൽ വെള്ളി നേടിയ താരമാണ് ഷീജ. നാഷണൽ ​ഗെയിംസിൽ വെയിറ്റ് ലിഫ്റ്റിംഗിലും പങ്കെടുത്തിട്ടുണ്ട്. മെൽബിൻ മറ്റൊരു മകനാണ്.