പാലാ: പാറശാല ശ്രീ മഹാദേവക്ഷത്രത്തിൽ സ്ഥാപിക്കുന്ന സ്വർണ്ണക്കൊടിമരത്തിനായുള്ള തേക്കുമരം പാലാ കിഴപറയാർ പന്താങ്കൽ പ്രസന്നകുമാരിയുടെ പുരയിടത്തിൽ നിന്നും. 65 അടി നീളവും 60 ഇഞ്ച് വണ്ണവുമുള്ള ലക്ഷണമൊത്ത തേക്കുമരം പൂജാദികർമ്മങ്ങൾക്ക് ശേഷം മുറിച്ച് നാളെ 2 മണിയോടെ പാറശാലയ്ക്ക് കൊണ്ടുപോകും. വിവിധ ക്ഷേത്രങ്ങളിലേക്ക് കൊടിമരങ്ങൾക്ക് തടി കണ്ടെത്തി നൽകിയ സജി രാഘവൻ വലിയമറ്റമാണ് ഈ തടിയും കണ്ടെത്തിയത്. ശബരിമല ക്ഷേത്രത്തിലെ ഉൾപ്പെടെ 70ൽ പരം കൊടിമരങ്ങൾ നിർമ്മിച്ച ശില്പി പപ്പിയൂർ ബാബുവാണ് പാറശാലയിലെ കൊടിമരത്തിന്റെയും നിർമ്മാണ ചുമതല.