കോട്ടയം : ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തി. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ 79 ടീമുകളായിട്ടായിരുന്നു പരിശോധന. 62 പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് ബീഡി, സിഗരറ്റ് പായ്ക്കറ്റുകൾ, കഞ്ചാവ് ബീഡി, മറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ തുടങ്ങിയവ പിടിച്ചെടുത്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കുമെന്നും, കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ ഇതിനായി മഫ്തിയിൽ നിയോഗിക്കുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.