ചങ്ങനാശേരി : ബാറിനുള്ളിലെ സംഘർഷത്തെ തുടർന്ന് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ. പെരുന്ന ഫാത്തിമാപുരം കുന്നക്കാട് അമ്പാട്ട് വീട്ടിൽ കണ്ണൻ (26), തൃക്കൊടിത്താനം പൊട്ടശ്ശേരി മാവേലിമറ്റം ആലുങ്കൽ വീട്ടിൽ സതീഷ് കുമാർ (49) എന്നിവരെയാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. പീടികപ്പടി ഭാഗത്തുള്ള ബാറിലെ ജീവനക്കാരനായ ബിജുവിനെയാണ് സോഡാ കുപ്പി കൊണ്ട് തലയ്ക്കടിച്ച് പ്രതികൾ ബാറിനുള്ളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.