കോട്ടയം: ഗുരുധർമ്മ പ്രചരണസഭയുടെ നേതൃത്വത്തിൽ അഞ്ചാമത് ശ്രീനാരായണ കൺവൻഷൻ 11 മുതൽ 13 വരെ വിരിപ്പുകാല ശ്രീനാരായണ കേന്ദ്രത്തിൽ നടക്കും. 11ന് രാവിലെ 10ന് ബ്രഹ്മവിദ്യാലയ കനകജൂബിലി സമ്മേളനം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. സഭാ ജില്ലാ പ്രസിഡന്റ് സോഫി വാസുദേവൻ അദ്ധ്യക്ഷത വഹിക്കും. സതീശൻ അത്തിക്കാട് പ്രഭാഷണം നടത്തും. അഡ്വ.വി.പി.അശോകൻ, പി. കമലാസനൻ, ബാബുരാജ് വട്ടോടിൽ, അമയന്നൂർ ഗോപി, ഷിബു മൂലേടം തുടങ്ങിയവർ പങ്കെടുക്കും. സ്വാമി കൈവല്യാനന്ദ സരസ്വതി ദൈവദശകത്തെക്കുറിച്ച് പഠന ക്ലാസ് നയിക്കും.
12ന് രാവിലെ 10ന് ശിവഗിരി തീർത്ഥാടന നവതി സമ്മേളനം സാംസ്‌കാരിക വകുപ്പുമന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അദ്ധ്യക്ഷത വഹിക്കും. ബോധിതീർത്ഥ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും. അഡ്വ.പി.എം മധു, അനിൽ തടാലിൽ, കുറിച്ചി സദൻ, സദാനന്ദൻ വിരിപ്പുകാല, എം.കെ. പൊന്നപ്പൻ, ഇ.എം.സോമനാഥൻ, വി.വി ബിജുവാസ് എന്നിവർ പങ്കെടുക്കും. ശ്രീനാരായണ ധർമ്മത്തെക്കുറിച്ച് സ്വാമിനി നിത്യചിന്മയി പഠനക്ലാസ് നടത്തും.
13ന് രാവിലെ 9ന് സർവമത പ്രാർത്ഥനാസദസ് ഡോ.ഗിരിജാ പ്രസാദ് നയിക്കും. 10ന് ശ്രീനാരായണധർമ്മ പ്രബോധന സമ്മേളനം ശിവഗിരി മഠം ട്രഷറർ സ്വാമി ശാരദാനന്ദ ഉദ്ഘാടനം ചെയ്യും. ഗുരുധർമ്മ പ്രചരണ സഭ കേന്ദ്ര സമിതി സെക്രട്ടറി സ്വാമി ഗുരുപ്രകാശം അനുഗ്രഹപ്രഭാഷണം നടത്തും. കൈനകരി ഷാജി അദ്ധ്യക്ഷത വഹിക്കും. സ്വാമി അസംഗാനന്ദഗിരി മുഖ്യപ്രഭാഷണം നടത്തും. ആർ.സലിംകുമാർ, മിനി ബിജു, സുകുമാരൻ വാകത്താനം തുടങ്ങിയവർ പങ്കെടുക്കും. സമാപന സമ്മേളനം സ്വാമി അസ്പർശാനന്ദ ഉദ്ഘാടനം ചെയ്യും. കെ.കെ. സരളപ്പൻ അദ്ധ്യക്ഷത വഹിക്കും. എം.കെ.ശശിയപ്പൻ, സരളാ രാഘവൻ, പ്രസാദ് ഊട്ടിയിൽ, അനിരുദ്ധൻ മുട്ടുംപുറം തുടങ്ങിയവർ പങ്കെടുക്കും. ജില്ലയിലെ 9 മണ്ഡലങ്ങളിൽ നിന്ന് ഗുരുധർമ്മ പ്രചരണ സഭാ പ്രവർത്തകരും ഇതര ശ്രീനാരായണ സംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കും.