മുണ്ടക്കയം: മധ്യകേരളത്തിലെ സി.ബി.എസ്.ഇ സ്‌കൂളുകളുടെ സംഘടനയായ കോട്ടയം സഹോദയായുടെ ഇരുപതാമത് ബാസ്‌ക്കറ്റ് ബോൾ ടൂർണ്ണമെന്റ് മുണ്ടക്കയം സെന്റ് ജോസഫ്‌സ് സെൻട്രൽ സ്‌കൂളിൽ 11നും 12നും നടക്കുമെന്ന് പ്രിൻസിപ്പൽ റ്റി. ജെ ജോൺ, മാനേജർ ഫാദർ മത്തായി മണ്ണൂർ വടക്കേതിൽ എന്നിവർ അറിയിച്ചു. ആൺകുട്ടികളുടെ 17 ഉം, പെൺകുട്ടികളുടെ 10 ഉം ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും. 11ന് രാവിലെ 7 മുതൽ മത്സരങ്ങൾ ആരംഭിക്കും. ഫൈനൽ മത്സരങ്ങൾ 12ന് ഉച്ചയ്ക്കശേഷം നടക്കും. വിജയികൾക്കുള്ള ട്രോഫികൾ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ വിതരണം ചെയ്യും. സഹോദയായുടെ ട്രഷറർ ഫ്രാങ്ക്‌ലിൻ മാത്യു, പി.ടി.എ പ്രസിഡന്റ് ഡയസ് കോക്കാട്ട് തുടങ്ങിയവരും അവാർഡ് ദാന യോഗത്തിൽ പങ്കെടുക്കും.