team

പാലാ . റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി ഈരാറ്റുപേട്ട ഉപജില്ല കപ്പുയർത്തി. 45 സ്വർണവും 24 വെള്ളിയും 18 വെങ്കലവും നേടി 353 പോയി​ന്റോടെയാണ് ഈരാറ്റുപേട്ട ഒന്നാമതെത്തിയത്. ആദ്യ ദിനം മുതൽ ഈരാറ്റുപേട്ടയുടെ സമ്പൂർണാധിപത്യമായിരുന്നു. 19 സ്വർണവും 17 വെള്ളിയും 11 വെങ്കലവുമായി 168 പോയി​ന്റോടെ പാലാ ഉപജില്ല രണ്ടാമതും, 9 സ്വർണവും 12 വെള്ളിയും 17 വെങ്കലവുമായി 104 പോയിന്റ് നേടി കാഞ്ഞിരപ്പള്ളി മൂന്നാം സ്ഥാനം നേടി. 53 പോയി​ന്റുമായി ചങ്ങനാശ്ശേരിയും 42 പോയിന്റുമായി കോട്ടയം ഈ​സ്റ്റുമാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ.

നെഞ്ചുവിരിച്ച് എസ് എം വി.

സ്കൂളുകളിൽ പൂഞ്ഞാർ എസ് എം വി എച്ച് എസ് എസ് ഓവറാൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 36 സ്വർണവും 22 വെള്ളിയും 14 വെങ്കലവുമായി 252 പോയി​ന്റാണ് നേടിയത്. സീനിയർ, ജൂനിയർ, സബ് ജൂനിയർ വിഭാ​ഗങ്ങളിൽ ​ഗ്രൂപ്പ് ചാമ്പ്യനും അത്‌ലറ്റിക്സിൽ ആൺ, പെൺ വിഭാ​ഗങ്ങളിൽ മുന്നിലെത്തിയതും എസ് എം വിയാണ്. 11 സ്വർണം,10 വെള്ളി, 5 വെങ്കലം നേടി 90 പോയി​ന്റ് നേടി പാലാ സെന്റ് തോമസ് എച്ച് എസ് എസ് രണ്ടാമതും, 39 പോയി​ന്റ് നേടി കുറുമ്പനാടം സെന്റ് പീറ്റേഴ്സ് എച്ച് എസ് എസ് മൂന്നാമതുമെത്തി. വിജയികൾക്ക് മാണി സി കാപ്പൻ എം എൽ എ ട്രോഫി സമ്മാനിച്ചു.