തൃക്കോതമംഗലം: എസ്.എൻ.ഡി.പി യോഗം 62ാം തൃക്കോതമംഗലം ശാഖയിലെ ആർ.ശങ്കർ കുടുംബയൂണിറ്റിന്റെ 17ാമത് വാർഷികം കാലായിൽ ഗോപാലകൃഷ്ണന്റെ ഭവനത്തിൽ നടന്നു. വിലാസിനി ഗോപാലകൃഷ്ണൻ ഭദ്രദീപം തെളിയിച്ചു. ശാഖാ സെക്രട്ടറി പി.കെ.മുരളി ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് വി.എ ഷാജി അദ്ധ്യക്ഷത വഹിച്ചു. ഷൈലജ ഷാജി മുഖ്യപ്രഭാഷണം നടത്തി. ഉന്നത വിജയം കരസ്ഥമാക്കിയ പി.ബി ജ്യോതിലക്ഷ്മി, അമൃത രാമചന്ദ്രൻ, അഞ്ജലി മനോജ്, പൂജ സുനിൽ, അശ്വതി വിദ്യാധരൻ, ഐശ്വര്യ പ്രസന്നൻ, അശ്വൻ പ്രസന്നൻ, കാവ്യ സതീഷ് എന്നിവർക്ക് ശാഖ വൈസ് പ്രസിഡന്റ് എം.കെ ഗോപിദാസ് ക്യാഷ് അവാർഡ് നൽകി. മുതിർന്ന കർഷകൻ പുതുപ്പറമ്പിൽ കരോട്ട് രഘുകുമാറിനെ നിയുക്ത യൂണിയൻ കമ്മിറ്റി അംഗം സി.വി ഗോപാലകൃഷ്ണൻ ആദരിച്ചു. ശാഖ കമ്മിറ്റി അംഗങ്ങളായ കെ.പി.രാജൻ, കെ.സി പ്രദീപ്, പ്രദീപ് ഏറത്ത്, കെ.എം സലിമോൻ കാലായിൽ, ജയകുമാർ, യൂണിയൻ കമ്മിറ്റി അംഗം അജി പി. ഗോപാൽ, വനിതസംഘം സെക്രട്ടറി ഓമന വിനേഷ് തുടങ്ങിയവർ പങ്കെടുത്തു. കൺവീനർ കെ.സി. രതീഷ് കണക്കും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. കെ.സി രതീഷ് സ്വാഗതവും പി.ആർ ബിജു നന്ദിയും പറഞ്ഞു.
ഭരണസമിതി അംഗങ്ങളായി പി.കെ ശശി പാലക്കോട് (രക്ഷാധികാരി), പി.ആർ ബിജു പുതുപ്പറമ്പിൽ കരോട്ട് (ചെയർമാൻ), കെ.കെ മനോജ് കാലായിൽ (വൈസ് ചെയർമാൻ), കെ.സി രതീഷ് കക്കാട്ട് (കൺവീനർ), കെ.കെ അജികുമാർ കാലായിൽ (ജോയിന്റ് കൺവീനർ), കമ്മറ്റി അംഗങ്ങളായി മിനി മോഹൻ കൊച്ചുപാറയിൽ, കുഞ്ഞുമോൾ വിദ്യാധരൻ കാലായിൽ, സതി സുഭാഷ് പാലക്കോട്, ഷൈലജ സതീഷ് താഴെക്കാലായിൽ, ഷിജി അജി കാലായിൽ എന്നിവരെയും തെരഞ്ഞെടുത്തു.