പാലാ: പാലാ സെന്റ് തോമസ് കോളേജിൽ നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ സഹകരണത്തോടെ ദേശീയ നിയമസേവന ദിനം ആചരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.ജെയിംസ് ജോൺ ഉദ്ഘാടനം ചെയ്തു. അഡീഷണൽ ഗവൺമെന്റ് പ്ലീഡറും, പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്ന അഡ്വ.രവികുമാർ,അഡ്വ.സുമൻ സുന്ദർ രാജ് എന്നിവർ ക്ലാസ് നയിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.ഡേവിസ് സേവിയർ, പ്രൊഫ. റോബേർസ് തോമസ്, ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് മെമ്പർ സുധ ഷാജി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ.ജയഷ് ആന്റണി, പ്രൊഫ. റോബേഴ്‌സ് തോമസ് എന്നിവർ പങ്കെടുത്തു.