
ചങ്ങനാശേരി . സെന്റ് ജോസഫ് കോളേജ് ഒഫ് കമ്മ്യൂണിക്കേഷൻ കോളേജ് ഫെസ്റ്റായ മെലാഞ്ചിനോട് അനുബന്ധിച്ച് കോട്ടയം ലളിതകലാ അക്കാഡമിയുടെ ഡി സി കിഴക്കേമുറി ഇടം ആർട്ട് ഗാലറിയിൽ നടത്തുന്ന കലാപ്രദർശനം ആരംഭിച്ചു. 12 വരെയാണ് പ്രദർശനം. കലാകാരൻ മോപ്പസാങ്ങ് വാലത്ത് പ്രദർശനം ഉദ്ഘാടനം ചെയ്തു. കോളേജ് വിദ്യാർത്ഥികളുടെ പെയിന്റിംഗുകളും ശില്പങ്ങളുമാണ് പ്രദർശനത്തിലെ മുഖ്യആകർഷണം. കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ആന്റെണി ഏത്തയ്ക്കാട് അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ജോസഫ് പാറയ്ക്കൽ, വൈസ് പ്രിൻസിപ്പൽ തോമസ് ജോസഫ്, വിദ്യാർത്ഥി പ്രതിനിധി കുമാരി ആരാധന എന്നിവർ പങ്കെടുത്തു.