കോട്ടയം: ശ്രീനാരായണ വനിതാ സദനത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന അറുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഗുരുപൂജയും ആത്മീയ പ്രഭാഷണവും 16 ന് ഉച്ചക്കഴിഞ്ഞ് സദനം ശ്രീചിത്തിര തിരുനാൾ ഹാളിൽ നടക്കും. 2 മുതൽ ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിൽ വിശേഷാൽ ഗുരുപൂജയും മൂന്ന് മുതൽ ആത്മീയ പ്രഭാഷണവും നടക്കും. എസ്.എൻ.വി സമാജം പ്രസിഡന്റ് അഡ്വ.സി.ജി സേതുലക്ഷ്മി സ്വാഗതവും, സെക്രട്ടറി കെ.എം ശോഭനാമ്മ നന്ദിയും പറയും.