വൈക്കം: ഭക്തിയുടെ നിറവിൽ വൈക്കത്തഷ്ടമിയുടെ നാലാം ഉത്സവ ശ്രീബലി നടന്നു.
ശ്രീബലി എഴുന്നള്ളിപ്പിന് ഗജവീരൻ തിരുനക്കര ശിവൻ വൈക്കത്തപ്പന്റെ തിടമ്പേറ്റി. കരീവീരൻമാരായ പന്മന ശരവണനും ആദിനാട് സുധിഷും അകമ്പടിയായി. വൈക്കം ജയൻ, ഉദയനാപുരം രാജേഷ്, വെച്ചൂർ വൈശാഖ്, വൈക്കം ഷൈമോൻ എന്നിവരുടെ കൊട്ടിപ്പാടി സേവയും എരമല്ലൂർ മനോജ് ശശിയുടെ നാദസ്വരവും ക്ഷേത്ര കലാപീഠത്തിന്റെ പഞ്ചവാദ്യവും ഉണ്ടായിരുന്നു. വൈകിട്ട് കാഴ്ചശ്രീബലിയും വിളക്കെഴുന്നള്ളിപ്പും നടന്നു.
ശുചിമുറിയുടെ ലേലം
വൈക്കം മഹാദേവ ക്ഷേത്രത്തനോടനുബന്ധിച്ചുള്ള ദേവസ്വം ബോർഡിന്റെ വടക്കേ നടയിലെ ശുചിമുറിയുടെ ലേലം12ന് രാവിലെ 10ന് അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസറുടെ ഓഫിസിൽ നടക്കുമെന്ന് അസി.കമ്മിഷണർ മുരാരി ബാബു അറിയിച്ചു.
മുണ്ടക്കൽ ശിവനന്ദൻ തിടമ്പേറ്റും
വൈക്കത്തഷ്ടമി അഞ്ചാം ഉത്സവ ദിനമായ ഇന്ന് നടക്കുന്ന എഴുന്നള്ളിപ്പിന് ഗജവീരൻ മുണ്ടക്കൽ ശിവനന്ദൻ വൈക്കത്തപ്പന്റെ തിടമ്പേറ്റും. രാവിലെ 8നാണ് ശ്രീബലി എഴുന്നള്ളിപ്പ്. തിരുനക്കര ശിവൻ, കണ്ടിയൂർ പ്രേംശങ്കർ, ആദിനാട് സുധിഷ്, പന്മന ശരവണൻ എന്നീ ആനകൾ അകമ്പടിയാകും.
നാല് താലപ്പൊലികൾ
അഷ്ടമിയുടെ നാലാം ഉത്സവ ദിവസം നാല് താലപ്പൊലികൾ ക്ഷേത്രത്തിലെത്തി താലം സമർപ്പിച്ചു. പട്ടാര്യ സമാജത്തിന്റെ താലപ്പൊലി കിഴക്കേനടയിലെ സമാജം ഓഫിസിൽ നിന്നും ആരംഭിച്ച് കിഴക്കേ ഗോപുരം വഴി ക്ഷേത്രത്തിൽ പ്രവേശിച്ച് താലം സമർപ്പിച്ചു. വാദ്യമേളങ്ങളും മുത്തുക്കുടകളും അകമ്പടിയായി. പ്രസിഡന്റ് വി.പ്രകാശൻപിള്ള , സെക്രട്ടറി മോഹനൻ പുതുശ്ശേരി, വനിതാസമാജം ഭാരവാഹികളായ ബിജി ചന്ദ്രശേഖരൻ, ഷീല പ്രകാശ്,ഗിരിജ ദേവി, ജയശ്രീ എന്നിവർ നേതൃത്വം നൽകി. വിശ്വകർമ്മ മഹാസഭ വൈക്കം യൂണിറ്റിന്റെ ആഭിമുഖ്യത്തിലുള്ള താലപ്പൊലി പുളിഞ്ചുവട്ടിൽ നിന്നും ആരംഭിച്ച് പടിഞ്ഞാറെ ഗോപുരം വഴി ക്ഷേത്രത്തിൽ പ്രവേശിച്ച് താലം സമർപ്പിച്ചു. വാദ്യമേളവും മുത്തുക്കുടകളും അകമ്പടിയായി. ഭാരവാഹികളായ പി. ജി ശിവദാസ്, എസ് കൃഷ്ണൻ, എസ് ശ്രീകുമാർ, രുഗ്മിണി നാരായണൻ, കുമാരി മധു കുട്ടൻ എന്നിവർ നേതൃത്വം നല്കി .
മഹാദേവ ക്ഷേത്രത്തിൽ ഇന്ന് അഞ്ചാം ഉത്സവം
രാവിലെ 5ന് ഭാഗവതപാരായണം.
5.40 ന് നാരായണീയപാരായണം.
6.40ന് മൃതംഗലയവിന്യാസം.
8ന് ശ്രീബലി.
10.30നും 11നും സംഗീതക്കച്ചേരി.
11.30ന് ഭക്തിഗാനമേള.
12നും 12.30നും സംഗീതക്കച്ചേരി.
1ന് ഉത്സവബലി ദർശനം, പുല്ലാങ്കുഴൽ കച്ചേരി.
1.30നും 2നും സംഗീതക്കച്ചേരി.
2.30ന് ഭക്തിഗാനസുധ.
3ന് ഭക്തിഗാനമേള.
വൈകിട്ട് 4ന് സംഗീതക്കച്ചേരി.
4.30ന് ആദ്ധ്യാത്മിക പ്രഭാഷണം.
5ന് കാഴ്ചശ്രീബലി.
5.30ന് തിരുവാതിരകളി.
6ന് പൂത്താലം വരവ്.
6.30ന് തിരുവാതിരകളി.
7.30ന് നൃത്തനൃത്ത്യങ്ങൾ.
8.30ന് ഭരതനാട്യ കച്ചേരി.
9ന് വിളക്ക്.
9.30ന് നൃത്താർച്ചന.