വൈക്കം: ബ്ലോക്ക് പഞ്ചായത്തിന്റെ നൂതന പദ്ധതി അക്ഷരജ്വാല വായനക്കളരിയുടെ ഉദ്ഘാടനവും പുസ്തക നൽകലും സാഹിത്യ പ്രവർത്തക സഹകരണസംഘം പ്രസിഡന്റ് അഡ്വ.പി.കെ.ഹരികുമാർ നിർവഹിച്ചു. വല്ലകം സെന്റ് മേരിസ് ഹയർ സെക്കന്ററി സ്‌കൂളിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. വൈക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ പ്രീത രാമചന്ദ്രൻ അക്ഷരസന്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.ആർ സലില, കെ.എസ് ഗോപിനാഥൻ,വീണ അജി , എം.കെ ശീമോൻ, ഒ എം ഉദയപ്പൻ, എസ്.ബിജു, എം കെ റാണിമോൾ, സുജാത മധു, ഉദയനാപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പ്രസാദ്, പ്രിൻസിപ്പൽ ഇൻ ചാർജ് എം.കെ ജയമോൾ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ എൻ.മനോജ് സ്വാഗതവും വാർഡ് അംഗം മിനി മനയ്ക്കപറമ്പിൽ നന്ദിയും പറഞ്ഞു.