കുമരകം: കുമരകത്തിന്റെ തെക്കൻ മേഖലയായ അട്ടിപ്പീടിക, കൊഞ്ചുമട പ്രദേശങ്ങളിലേക്ക് ബസ് സർവീസ് പുനരാരംഭിക്കണമെന്ന് ബി.ജെ.പി പഞ്ചായത്ത് അംഗങ്ങൾ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച നിവേദനം ജില്ലാ കളക്ടർ പി.കെ.ജയശ്രീക്ക് പഞ്ചായത്ത് അംഗങ്ങളായ വി.എൻ.ജയകുമാർ, പി.കെ.സേതു,ശ്രീജാ സുരേഷ്, ഷീമാ രാജേഷ് എന്നിവരാണ് നൽകിയത്. തുടർ നടപടികൾ സ്വീകരിക്കാൻ കളക്ടർ ആർ.ടി.ഒയെ ചുമതലപ്പെടുത്തി. കോണത്താറ്റ് പാലം പൊളിച്ചതോടെ കുമരകത്തിന്റെ തെക്കൻ മേഘലയിലേക്കുള്ള ബസ് സർവീസ് പൂർണമായും നിലച്ചിരിക്കുകയാണ്.