കോട്ടയം : മഹിളാ സമന്വയ വേദിയുടെ ആഭിമുഖ്യത്തിൽ ലഹരിവേണ്ട തളിർക്കട്ടെ ജീവിതം എന്ന സന്ദേശവുമായി മഹിളാശക്തി സംഗമം 12ന് വൈകിട്ട് മൂന്നിന് തിരുനക്കര ക്ഷേത്രമൈതാനത്ത് നടക്കും. ഒളിമ്പ്യൻ പി.ടി ഉഷ ഉദ്ഘാടനം ചെയ്യും. ഡോ.ലക്ഷ്മി ശങ്കർ മുഖ്യപ്രഭാഷണം നടത്തും. ചലചിത്രതാരം മീനാക്ഷി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. സംഘാടക സമിതി അദ്ധ്യക്ഷ അജിതാ സാബു, അഡ്വ.സേതു ലക്ഷ്മി, കെ.ജി പ്രിയ എന്നിവർ നേതൃത്വം നൽകും.