പാലാ: പതിറ്റാണ്ടുകൾക്കു മുമ്പ് കെ.ആർ നാരായണൻ നടത്തിയ അതിജീവന പോരാട്ടങ്ങൾ മാതൃകയാക്കിയാൽ ഏതു പ്രതിസന്ധിയും തരണം ചെയ്യാൻ പുതുതലമുറകൾക്ക് സാധിക്കുമെന്ന് മാണി സി.കാപ്പൻ എം.എൽ.എ പറഞ്ഞു. കെ ആർ നാരായണന്റെ ചരമവാർഷികത്തോടനുബന്ധിച്ച് കെ ആർ നാരായണൻ ഫൗണ്ടേഷൻ ഓർമ്മകളിലെ കെ ആർ നാരായണൻ എന്ന പേരിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫൗണ്ടേഷൻ ചെയർമാൻ എബി ജെ.ജോസ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ്, സെക്രട്ടറി സാംജി പഴേപറമ്പിൽ, അഡ്വ സന്തോഷ് മണർകാട്, സാബു എബ്രാഹം, സിജിത അനിൽ, അനൂപ് ചെറിയാൻ എന്നിവർ പ്രസംഗിച്ചു.