അരീക്കര: ശ്രീനാരായണ യൂ.പി സ്‌കൂളിൽ അഡ്വ. മോൻസ് ജോസഫ് എം.എൽ.എയുടെ വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ മുടക്കി പണിയുന്ന പാചകപ്പുരയുടെ നിർമ്മാണോദ്ഘാടനം നാളെ ഉച്ചയ്ക്ക് 12ന് സ്‌കൂൾ ഹാളിൽ നടക്കും. സ്‌കൂൾ മാനേജർ എ.എം. ഷാജിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ നിർമാണോദ്ഘാടനം നിർവഹിക്കും. വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സണ്ണി പുതിയിടം മുഖ്യപ്രഭാഷണം നടത്തും. വാർഡ് മെമ്പർ സീനാ സാജൂ, അരീക്കര ശാഖ സെക്രട്ടറി സന്തോഷ് പൊട്ടക്കനാൽ, ഹെഡ്മാസ്റ്റർ ബിനു എന്നിവർ സംസാരിക്കും