കോട്ടയം: കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം 18 ന് പള്ളിക്കത്തോട് ആനിക്കാട് സെന്റ് മേരീസ് പാരിഷ് ഹാളിൽ നടക്കും. രാവിലെ 9 ന് പതാക ഉയർത്തൽ. ഡെമോൺസ്‌ട്രേഷൻ ഉദ്ഘാടനം. പൊതുസമ്മേളന ഉദ്ഘാടനവും ആദരിക്കലും ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് നിർവഹിക്കും. സ്വാഗതസംഘം ചെയർമാൻ തോമസ് കെ.കുറിയാക്കോസ് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി വി.ഗോപകുമാരൻ നായർ മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്ത് പ്രസിഡന്റ് ആശാ ഗിരീഷ് വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്യും. എം.എ അജയ്കുമാർ സ്വാഗതവും കെ.ഗിരീഷ് കുമാർ നന്ദിയും പറയും. പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി വി.ഗോപകുമാരൻ നായർ ഉദ്ഘാടനം ചെയ്യും. തോമസ് കെ. കുര്യാക്കോസ് അദ്ധ്യക്ഷത വഹിക്കും. പ്രവർത്തന റിപ്പോർട്ട് എം.കെ രാജപ്പൻ അവതരിപ്പിക്കും. കെ.ഐ ജയിംസ് സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. ബൈജു മാത്യു കണക്ക് അവതരിപ്പിക്കും. ജയ്മി കെ.എബ്രഹാം സ്വാഗതവും ദിനേശ് ചന്ദ്രൻ നന്ദിയും പറയും.