കുലശേഖരപുരം: എസ്.എൻ.ഡി.പി യോഗം 1166ാം കുലശേഖരപുരം ശാഖാ ഗുരുദേവ ക്ഷേത്രത്തിലെ പതിനാലാമത് പ്രതിഷ്ഠാദിന മഹോത്സവം ഇന്ന് നടക്കുമെന്ന് പ്രസിഡന്റ് പി.ജി അശോകൻ, സെക്രട്ടറി കെ. വി രാജു എന്നിവർ അറിയിച്ചു. ഇന്ന് രാവിലെ 7.30ന് ശാഖാ പ്രസിഡന്റ് പതാക ഉയർത്തും. 9ന് ആത്മോപദേശശതക പാരായണം, പതിനൊന്നിന് ക്ഷേത്രം ശാന്തി പാലാ രജീഷ് ശാന്തികളുടെ മുഖ്യ കാർമ്മികത്വത്തിൽ കലശപൂജ, 12.30ന് കലശാഭിഷേകം, 1ന് അന്നദാനം. വൈകിട്ട് 6 ന് ദീപക്കാഴ്ച, തിരുവാതിരകളി, 6. 30ന് കലാപരിപാടികൾ, 7ന് സീന പള്ളിക്കരയുടെ കഥാപ്രസംഗം ശ്രീനാരായണ ഗുരുദേവൻ.