മുണ്ടക്കയം: എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയനിലെ പ്രീമാര്യേജ് കൗൺസലിംഗ് 12നും 13നും നടക്കും. വിവാഹ മുന്നൊരുക്കത്തിന്റെ ഓഡിയോ വീഡിയോ ക്ളാസും നടത്തും. രാവിലെ 9ന് യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി ഉദ്ഘാടനം നിർവഹിക്കും. കൗൺസലിംഗ് കോഴ്സ് ചെയർമാൻ ലാലിറ്റ് എസ്.തകടിയേൽ അദ്ധ്യക്ഷത വഹിക്കും. പി.വി.ശശിധരൻ വെള്ളൂർ രചിച്ച സന്തുഷ്ട ദാമ്പത്യത്തിന്റെ മനസൊരുക്കമെന്ന പുസ്തകം കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ് പ്രകാശനം ചെയ്യും. യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ പി.അനിയൻ, ഷാജി ഷാസ്, യൂണിയൻ കൗൺസിലർ സി.എൻ മോഹനൻ, എ.കെ രാജപ്പൻ, പി.എ വിശ്വംഭരൻ, എം.എ ഷിനു, കെ.എസ് രാജേഷ്, വനിതാസംഘം പ്രസി‌ഡന്റ് അരുണാ ബാബു, യൂത്ത്മൂവ്മെന്റ് ചെയർമാൻ എം.വി ശ്രീകാന്ത്, എംപ്ളോയിസ് ഫോറം സംസ്ഥാന ജോ.സെക്രട്ടറി എം.എം മജേഷ് എന്നിവർ സംസാരിക്കും. യൂണിയൻ സെക്രട്ടറി അഡ്വ.പി.ജീരാജ് സ്വാഗതവും കോഴ്സ് കൺവീനർ പി.വി ഗോപാലകൃഷ്ണൻ നന്ദിയും പറയും. പി.വി ശശിധരൻ, ഡോ.ആർ.ലത, എം.ജി മണി, കെ.ജി സതീഷ് എന്നിവർ ക്ളാസുകൾ നയിക്കും. 13ന് 3.30ന് സമാപന സമ്മേളനം യൂണിയൻ സെക്രട്ടറി അഡ്വ.പി.ജീരാജ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ബാബു ഇടയാടിക്കുഴി അദ്ധ്യക്ഷത വഹിക്കും. പെൻഷണേഴ്സ് ഫോറം സംസ്ഥാന വൈസ് പ്രിസഡന്റ് അനിത ടീച്ചർ സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. വനിതാസംഘം സെക്രട്ടറി സിന്ധു മുരളീധരൻ, യൂത്ത്മൂവ്മെന്റ് കൺവീനർ കെ.ടി.വിനോദ്, എംപ്ളോയിസ് ഫോറം പ്രസിഡന്റ് വി.വി അനീഷ് കുമാർ, വൈദികയോഗം സെക്രട്ടറി പി.കെ ബിനോയി ശാന്തി,, സൈബർ സേന ചെയർമാൻ എം.വി.വിഷ്ണു, ബാലജനയോഗം യൂണിയൻ സെക്രട്ടറി അതുല്യ സുരേന്ദ്രൻ, കുമാരിസംഘം ചെയർമാൻ അതുല്യ ശിവദാസ് എന്നിവർ സംസാരിക്കും. കോഴ്സ് ചെയർമാൻ ലാലിറ്റ് എസ്.തകിടിയേൽ സ്വാഗതവും കൺവീനർ പി.വി.ഗോപാലകൃഷ്ണൻ നന്ദിയും പറയും.