മരങ്ങാട്ടുപള്ളി: ലോകകപ്പ് ഫുട്‌ബാൾ പടിവാതിക്കലെത്തി നിൽക്കുമ്പോൾ മരങ്ങാട്ടുപിള്ളിയും ആവേശത്തിൽ. ഫുട്‌ബാൾ മാമാങ്കത്തെ വരവേൽക്കുന്നതിനായി ഗ്രാമപഞ്ചായത്ത് തയാറെടുത്ത് കഴിഞ്ഞു. ഫുട്‌ബാൾ ആവേശം വ്യാപിപ്പിക്കുന്നതിനോടൊപ്പം യുവാക്കളും വിദ്യാർത്ഥികുളും ലഹരിയിലേക്ക് ആകർഷിക്കപ്പെടുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതും ലക്ഷ്യമിട്ട് മരങ്ങാട്ടുപിള്ളി ടു ദോഹ എന്ന് പേരിട്ട് ക്യാമ്പയിൻ സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സ്‌കൂൾ വിദ്യാർത്ഥികൾക്കായി ഫുട്‌ബാളിനെ ആസ്പദമാക്കി പ്രശ്‌നോത്തരിയും പെനാൽറ്റി ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിക്കും. ഇന്ന് ഗ്രാമപഞ്ചായത്ത് ഹാളിൽ ക്വിസ് മത്സരം നടക്കും. ക്വിസ് മത്സരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവലും 16ന് പെനാലിറ്റി ഷൂട്ടൗട്ട് മത്സരം ദ്രോണാചാര്യ പ്രൊഫ. സണ്ണി തോമസും ഉദ്ഘാടനം ചെയ്യുമെന്ന് പ്രസിഡന്റ് ബെൽജി ഇമ്മാനുവലും സെക്രട്ടറി ശ്രീകുമാർ എസ് കൈമളും അറിയിച്ചു.