കടനാട്: ഗ്രാമപഞ്ചായത്തിലെ കൊടുമ്പിടിയിൽ കേരള കോൺഗ്രസ് എം നേതാവ് കൈയേറിയ പുറമ്പോക്ക് ഭൂമി തിരിച്ചുപിടിക്കണമെന്നും, വിഷയത്തിൽ സത്യപ്രതിജ്ഞ ലംഘനം നടത്തിയ മെമ്പർ രാജിവെയ്ക്കണം എന്നും ആവശ്യപ്പെട്ട് ബി.ജെ.പി കടനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കടനാട് പഞ്ചായത്ത് പടിക്കൽ ധർണ നടത്തി. ബി.ജെ.പി പാലാ മണ്ഡലം പ്രസിഡന്റ് ബിനീഷ് ചൂണ്ടച്ചേരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നന്ദകുമാർ പാലക്കുഴ, മണ്ഡലം ജനറൽ സെക്രട്ടറി മുരളീധരൻ, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് റോജൻ ജോർജ്, ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ് രാജപ്പൻ, കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് രാജു കുന്നപ്പള്ളിൽ, പഞ്ചായത്ത് ജനറൽ സെക്രട്ടറി സാംകുമാർ കൊല്ലപ്പള്ളിൽ,വൈസ് പ്രസിഡന്റ് ചന്ദ്രൻ, യുവമോർച്ച ജില്ലാ കമ്മിറ്റി അംഗം വിഷ്ണു, സെക്രട്ടറി ജെയ്‌സൺ, സാജൻ കടനാട് എന്നിവർ പങ്കെടുത്തു.