reji

കോട്ടയം . ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട അനദ്ധ്യാപക ജീവനക്കാർക്ക് എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപക തസ്തികയിൽ നിയമനത്തിനായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം. വിവിധ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലും ഭിന്നശേഷിക്കാർക്കായുള്ള കോട്ടയത്തെ പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും രജിസ്റ്റർ ചെയ്തിട്ടുള്ള അനദ്ധ്യാപക തസ്തികയിൽ നിലവിൽ ജോലിചെയ്യുന്ന ഭിന്നശേഷിക്കാർക്കാണ് അവസരം. പേര് രജിസ്റ്റർ ചെയ്തിട്ടുള്ള എംപ്ലോയ്‌മെന്റ എക്‌സ്‌ചേഞ്ചുകളിൽ ഡിസംബർ 31 വരെ എൻ ഒ സി സഹിതം അപേക്ഷ നൽകാമെന്ന് സബ് റീജണൽ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.