
കോട്ടയം . പാമ്പാടി താലൂക്ക് ആശുപത്രിയിൽ നിർമ്മിച്ച പുതിയ ഒ പി ബ്ലോക്കിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5 ന് മന്ത്രി വീണാ ജോർജ് നിർവഹിക്കും. ആർദ്രം ഒന്നാംഘട്ട താലൂക്ക് തല ഒ പി നവീകരണത്തിൽ ഉൾപ്പെടുത്തി 1.94 കോടി രൂപ ചെലവിട്ടാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തി നിർമിച്ച ദന്തരോഗ ഒ പി കെട്ടിടത്തിന്റെ തറക്കല്ലിടൽ മന്ത്രി വി എൻ വാസവൻ നിർഹിക്കും. ലോക പ്രമേഹദിനമായ 14 ന് ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ ജനപ്രതിനിധികളെ ഉൾപ്പെടുത്തി 'ആരവം' എന്ന പേരിൽ സംഘടിപ്പിക്കുന്ന കായികമേളയുടെ ലോഗോ പ്രകാശനവും ആരോഗ്യമന്ത്രി നിർവഹിക്കും. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് അയ്യപ്പഭക്തർക്കായി ആരോഗ്യവകുപ്പ് പുറത്തിറക്കുന്ന സുരക്ഷാ മാർഗനിർദ്ദേശങ്ങളടങ്ങിയ ലഘുലേഖയുടെ പ്രകാശനവും നടക്കും.