
കോട്ടയം . സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികഘോഷ പരിപാടികളുടെ ഭാഗമായി ദേശീയ ലീഗൽ സർവീസ് അതോറ്റിറ്റി നടത്തുന്ന നിയമഅവബോധനത്തിന്റെ രണ്ടാംഘട്ട പ്രചാരണത്തിന്റെ ജില്ലാതല പരിപാടികളുടെ സമാപനം 13 ന് നടക്കും. രാവിലെ 10 30ന് കളക്ടറേറ്റ് വിപഞ്ചിക ഹാളിൽ നടക്കുന്ന സമാപനചടങ്ങ് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി ബി സുരേഷ്‌കുമാർ ഉദ്ഘാടനം നിർവഹിക്കും.
കോട്ടയം ഡിസ്ട്രിക് ആൻഡ് സെഷൻസ് കോടതി ജഡ്ജി എൻ ഹരികുമാർ അദ്ധ്യക്ഷനായിരിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ മുഖ്യാതിഥി ആയിരിക്കും. ജില്ലാ കളക്ടർ പി കെ ജയശ്രീ, കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് സി ആർ രവിചന്ദർ, ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് എന്നിവർ പ്രസംഗിക്കും.