പ്രവിത്താനം: തങ്ങളുടെയും നാടിന്റെയും ഭാവി സുരക്ഷിതമാക്കാൻ തൊഴിൽസഭകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മാണി സി കാപ്പൻ എം.എൽ.എ പറഞ്ഞു. പ്രവിത്താനം സെന്റ് അഗസ്റ്റ്യൻ പള്ളി പാരിഷ് ഹാളിൽ സംഘടിപ്പിച്ച സംഘടിപ്പിക്കുന്ന തൊഴിൽസഭകളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അദ്ധ്യക്ഷത വഹിച്ചു. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ്, ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, കില ഡയറക്ടർ ഡോ ജോയി ഇളമൺ, ജില്ലാ പ്ലാനിങ് ഓഫീസർ ലിറ്റി മാത്യു, വിനോദ് വേരനാനി, ലാലി സണ്ണി, ആനന്ദ് ചെറുവള്ളിൽ, സെക്രട്ടറി സജിത്ത് മാത്യൂസ് തുടങ്ങിയവർ പ്രസംഗിച്ചു. ജോസഫ് ലൂക്കോസ് പൂണ്ടിക്കുളം, സുധീർ കെ എം, ബിനോജ് പി മാനുവൽ തുടങ്ങിയ സംരംഭകരെ ചടങ്ങിൽ മാണി സി കാപ്പൻ ആദരിച്ചു.