
കോട്ടയം . പിൻവാതിൽ പിന്നാമ്പുറ നിയമനങ്ങളുടെ കോട്ടയം പതിപ്പ് ദിനംപ്രതി കൂടുതൽ അനാവൃതമാകുകയാണെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ ആരോപിച്ചു. എം ജി സർവകലാശാല, കോട്ടയം മെഡിക്കൽ കോളേജ്, കോട്ടയം ജനറൽ ആശുപത്രി, ദേവസ്വം ബോർഡ് തുടങ്ങി നിരവധി സ്ഥാപനങ്ങളിലായി പിൻവാതിലിലൂടെ നൂറുകണക്കിന് പേരെയാണ് വർഷാവർഷം തിരുകി കയറ്റുന്നത്. യോഗ്യതയെക്കാൾ ഉപരിയായി പാർട്ടി വിധേയത്വം കൂറും പണവും മാത്രമാണ് അടിസ്ഥാന യോഗ്യതയായി പരിഗണിക്കുന്നത്. ഇത്തരം നിയമനങ്ങളിലൂടെ സ്ഥാപനങ്ങളെ തന്നെ തകർക്കുകയാണ് സർക്കാരും പാർട്ടിയും ചെയ്യുന്നത്. ഇതിനെതിരെ നടപടിയെടുക്കാൻ അധികൃതർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.