
കോട്ടയം . ഫുട്‌ബാൾ ലോകകപ്പിനോടനുബന്ധിച്ച് പത്തിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ലിംഗഭേദമെന്യേ അടിസ്ഥാന ഫുട്‌ബാൾ പരിജ്ഞാനം നൽകുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന വൺ മില്ല്യൺ ഗോൾ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം തോമസ് ചാഴികാടൻ എം പി നിർവഹിക്കും. ഇന്ന് ഉച്ചയ്ക്ക് 2 30 ന് കോട്ടയം എം ടി സെമിനാരി ഹൈസ്‌കൂളിൽ നടക്കുന്ന പരിപാടിയിൽ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ബൈജു വർഗീസ് ഗുരുക്കൾ അദ്ധ്യക്ഷത വഹിക്കും. കായിക യുവജന കാര്യാലയം, സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ എന്നിവ വഴി ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.