smart

ഉഴവൂർ . ഇലയ്ക്കാടും വെളിയന്നൂരിലും വില്ലേജ് ഓഫീസുകൾക്ക് പുതിയ മന്ദിരങ്ങളൊരുങ്ങുന്നു. റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ് സ്‌കീമിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ വീതം മുടക്കിയാണ് നിർമ്മാണം. ഏഴ് മാസം കൊണ്ടാണ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്.വില്ലേജ് ഓഫീസറുടെ മുറി, ഓഫീസ് ഏരിയ, റെക്കോർഡ് റൂം, ഡൈനിംഗ് ഏരിയ, വെയിറ്റിംഗ് ഏരിയ, ജീവനക്കാർക്കുള്ള ശൗചാലയങ്ങൾ, പൊതുജനങ്ങൾക്കുള്ള ശൗചാലയങ്ങൾ, ഭിന്നശേഷി സൗഹൃദ ശൗചാലയങ്ങൾ എന്നിവ ഉൾപ്പെടെ 1440 ചതുരശ്രയടി വിസ്തീർണ്ണമുള്ള കെട്ടിടങ്ങളാണ് നിർമ്മിച്ചിട്ടുള്ളത്. നിക്കാട്, കൂവപ്പള്ളി, കൂട്ടിക്കൽ, മണിമല, പൂഞ്ഞാർ തെക്കേക്കര എന്നിവിടങ്ങളിലും സ്മാർട്ട് വില്ലേജ് ഓഫീസുകൾക്കായി പുതിയ മന്ദിരങ്ങൾ നിർമ്മിക്കും.