കോട്ടയം: കോടിമത പള്ളിപ്പുറത്തുകാവ് ഭദ്രകാളി ക്ഷേത്രത്തിൽ അഷ്ടബന്ധ സഹസ്രകലശം ഡിസംബർ 9 മുതൽ 14 വരെ നടക്കും. ഭദ്രകാളി മറ്റപ്പള്ളി മനയ്ക്കൽ നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. എല്ലാ ദിവസവും രാവിലെ പതിവ് പൂജകൾ. 9ന് വൈകിട്ട് 6.45ന് പ്രഭാഷണം. 10ന് വൈകിട്ട് 5ന് സ്ഥലശുദ്ധി, പ്രഭാഷണം. 11ന് രാവിലെ പ്രായശ്ചിത്തഹോമം, വൈകിട്ട് 6.45ന് പ്രഭാഷണം. 12ന് രാവിലെ 7ന് കലശാഭിഷേകങ്ങൾ, പ്രഭാഷണം. 13ന് രാവിലെ 9ന് തത്വകലശാഭിഷേകം, പ്രഭാഷണം. 14ന് രാവിലെ 11നും 12നും മദ്ധ്യേ അഷ്ടബന്ധക്രിയ ബ്രഹ്മകലശാഭിഷേകം, 12ന് ക്ലാസിക്കൽ ഭജൻ, മഹാപ്രസാദമൂട്ട്. മഹാവിഷ്ണു ക്ഷേത്രത്തിൽ 10ന് വൈകിട്ട് പ്രാസാദശുദ്ധിക്രിയകൾ. 11ന് രാവിലെ 5 മുതൽ ബിംബശുദ്ധി കലശപൂജ, 12ന് രാവിലെ 5 മുതൽ ബ്രഹ്മകലശപൂജ.