spo

കോട്ടയം . ജില്ലയിലെ ആരോഗ്യ പ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും ജില്ലാ കായികമേള കോട്ടയത്ത് 12, 13, 14 തീയതികളിൽ നടക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ എൻ പ്രിയ അറിയിച്ചു. ആരോഗ്യവകുപ്പും ദേശീയ ആരോഗ്യ ദൗത്യവും ചേർന്നാണ് മേള സംഘടിപ്പിക്കുന്നത്. മേളയുടെ ലോഗോ പ്രകാശനം ഇന്ന് നടക്കും. കോട്ടയം സി എം എസ് കോളേജ് ഹൈസ്‌കൂൾ, സി എം എസ് കോളേജ് ഗ്രൗണ്ടുകളിലും, രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയം എന്നിവിടങ്ങളിലുമാണ് മത്സരങ്ങൾ. സമാപനം നവംബർ 14 ന് വൈകിട്ട് 4 ന് മന്ത്രി വി എൻ വാസവൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും.