കോട്ടയം: ഭാര്യയെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പനച്ചിക്കാട് പാക്കിൽ കാരമൂട് ചിത്തിര വീട്ടിൽ രാജ്‌മോഹൻ (58)നെ ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം രാത്രി ഇയാൾ ഭാര്യയുമായി വഴക്കുണ്ടാക്കുകയും തുടർന്ന് അടുക്കളയിൽ ഉണ്ടായിരുന്ന കത്രിക ഉപയോഗിച്ച് ഭാര്യയെ കുത്തുകയായിരുന്നു. പരാതിയെ തുടർന്ന് ചിങ്ങവനം എസ്.എച്ച്.ഒ ടി.ആർ ജിജുവിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.