ചങ്ങനാശേരി: റോഡിൽ മാലിന്യം തള്ളാനെത്തിയ വാഹനം നാട്ടുകാർ തടഞ്ഞ് പൊലീസിൽ ഏൽപിച്ചു. ഇന്നലെ വൈകിട്ട് പറാൽ കുമരങ്കരി റോഡിലാണ് സംഭവം. പഴകിയ ആഹാര അവശിഷ്ടങ്ങളും വ്യാപാര സ്ഥാപനത്തിലെ മാലിന്യവും വാഹനം റോഡിൽ നിർത്തിയിട്ടശേഷം തള്ളുകയായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് വാൻ തടയുകയായിരുന്നു. പിന്നീട് വാഹനം ചങ്ങനാശേരി പൊലീസിന് കൈമാറി.