ചങ്ങനാശേരി: ആർ.ശങ്കറിന്റെ ചരമവാർഷിക അനുസ്മരണം ചങ്ങനാശേരി ആനന്ദാശ്രമം ഓഡിറ്റോറിയത്തിൽ നടന്നു. യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.എം.ചന്ദ്രൻ, ഡയറക്ടർ ബോർഡ് അംഗം എൻ.നടേശൻ, നിയുക്ത ബോർഡ് അംഗം സജീവ് പൂവത്ത്, കൗൺസിൽ അംഗങ്ങളായ സാലിച്ചൻ, പി.ബി രാജീവ്, പി.അജയകുമാർ, പി.എൻ പ്രതാപൻ, സുഭാഷ്, യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗം കെ.ജി പ്രസന്നൻ എന്നിവർ പങ്കെടുത്തു.