വൈക്കം: കയർ സഹകരണസംഘങ്ങളെ തകർച്ചയിലേക്ക് തള്ളിവിടുന്ന നയത്തിൽ നിന്നും സംസ്ഥാന സർക്കാർ പിന്തിരിയണമെന്ന് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.പ്രദീപ് ആവശ്യപ്പെട്ടു. കെ.സി.ഇ.സി നേതൃത്വത്തിൽ കയർസംഘം ജീവനക്കാർ വൈക്കം കയർ പ്രൊജക്ട് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡന്റ് വാസന പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. കെ സി ഇ സി നേതാക്കളായ എം.ജി ജയൻ, ആർ.ബിജു, മനു സിദ്ധാർദ്ധൻ, എ.ഐ.ടി.യു.സി നേതാക്കളായ പി.എസ്.പുഷ്‌ക്കരൻ, ഡി.ബാബു, സി.കെ.പ്രശോഭനൻ എന്നിവർ പ്രസംഗിച്ചു. മാർച്ചിനും ധർണ്ണയ്ക്കും യൂണിയൻ നേതാക്കളായ കെ.പ്രിയമ്മ, സ്മിത സജി, സൗമ്യ, രഞ്ജിത്ത്, സോണിയ എന്നിവർ നേതൃത്വം നൽകി.