വൈക്കം : കുടവെച്ചൂർ ശ്രീകേശവ വിലാസം 746ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ 8ാമത് പ്രതിഷ്ഠാ വാർഷികോത്സവം നടത്തി. ക്ഷേത്രം തന്ത്റി എരമല്ലൂർ ഉഷേന്ദ്രൻ , മേൽശാന്തി രാഹുൽശാന്തി , ഇ.എൻ.നളൻശാന്തി എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. വാർഷികാഘോഷത്തിന്റെ ദീപപ്രകാശനം യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് നിർവഹിച്ചു. എരമല്ലൂർ ഉഷേന്ദ്രൻ തന്ത്റി അനുഗ്രഹ പ്രഭാഷണം നടത്തി. പ്രസിഡന്റ് അജിത് കുമാർ, സെക്രട്ടറി പി.കെ മുരളീധരൻ , ഹരിദാസ്, എം.ലാലി , ബൈജു, മണിലാൽ , മനോഹരൻ, വിപിൻദാസ്, എം.ജി.ഗോപിനാഥൻ എന്നിവർ നേതൃത്വം നൽകി.. നിമിഷ രാജേഷ് ആത്മീയ പ്രഭാഷണം നടത്തി.