
ചങ്ങനാശേരി . ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് 16 ന് രാവിലെ 10 ന് വാഴപ്പള്ളി സെന്റ് തെരെസാസ് ഹയർ സെക്കൻഡറി സ്‌കൂളിൽ തുടക്കമാകും. ഉച്ചകഴിഞ്ഞ് രണ്ടിന് ജോബ് മൈക്കിൾ എം എൽ എ ഉദ്ഘാടനം നിർവഹിക്കും. മുനിസിപ്പൽ ചെയർപേഴ്‌സൺ സന്ധ്യ മനോജ് അദ്ധ്യക്ഷത വഹിക്കും. 4,000 ത്തോളം വിദ്യാർഥികൾ നാലുദിവസം നീണ്ടുനിൽക്കുന്ന കലോത്സവത്തിൽ പങ്കെടുക്കും. 19 ന് വൈകിട്ട് നാലിന് സമാപന സമ്മേളനം മുൻസിപ്പൽ വൈസ് ചെയർമാൻ ബെന്നി ജോസഫ് ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി അതിരൂപത കോർപ്പറേറ്റ് മാനേജർ മനോജ് കറുകയിൽ അദ്ധ്യക്ഷത വഹിക്കും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ സമ്മാനദാനം നിർവഹിക്കും.