രാമപുരം: ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് മുന്നോടിയായി ഇന്നലെ നൂറുകണക്കിന് വിദ്യാർത്ഥികൾ രാമപുരം ടൗണിലൂടെ കലോത്സവ വിളംബര യാത്ര നടത്തി. സെന്റ് അഗസ്റ്റിൻസ് ഹയർസെക്കൻഡറി സ്‌കൂൾ അങ്കണത്തിൽ മാനേജർ റവ. ഡോ. ജോർജ്ജ് വർഗീസ് ഞാറക്കുന്നേൽ വിളംബര യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. തുടർന്ന് ചേർന്ന സമ്മേളനം രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് ഉദ്ഘാടനം ചെയ്തു. രാമപുരം എ.ഇ.ഒ. കെ.കെ. ജോസഫ്, രാമപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി അഗസ്റ്റിൻ പൊരുന്നക്കോട്ട്, പഞ്ചായത്ത് മെമ്പർ മനോജ് സി.ചീങ്കല്ലേൽ, ഹെഡ്മാസ്റ്റർ സാബു തോമസ്, പ്രിൻസിപ്പൽ ഇൻചാർജ്ജ് സിസ്റ്റർ സാലി ജേക്കബ്, പി.ടി.എ പ്രസിഡന്റ് സിബി മണ്ണാപറമ്പിൽ, ഫാ.ബോബി കരോട്ടുകിഴക്കേൽ തുടങ്ങിയവർ പ്രസംഗിച്ചു. എൻ.സി.സി കേഡറ്റുകൾ, റെഡ് ക്രോസ് വോളണ്ടിയേഴ്‌സ് തുടങ്ങിയവരും വിളംബര റാലിയിൽ അണിചേർന്നു. നവംബർ 14 മുതൽ 16 വരെ സെന്റ് അഗസ്റ്റിൻസ് ഹയർസെക്കൻഡറി സ്‌കൂളിലാണ് ഉപജില്ലാ കലോത്സവം.