കോട്ടയം: എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയനിലെ അംഗങ്ങളുടെ കുട്ടികളിൽ സെക്കൻഡറി, ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയവർക്കുള്ള അവാർഡ് വിതരണം ഇന്ന് 2ന് നാഗമ്പടം ശിവഗിരി തീർത്ഥാടനാനുമതി സ്മാരക പവലിയനിൽ നടക്കും. മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം നിർവഹിക്കും. എസ്.എസ്.എൽ.സി അവാർഡ് വിതരണവും മന്ത്രി നിർവഹിക്കും. യൂണിയൻ പ്രസിഡ​ന്റ് എം.മധു അദ്ധ്യക്ഷത വഹിക്കും. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ അനുഗ്രഹപ്രഭാഷണം നടത്തും. ഇൻകംടാക്‌സ് ജോയിന്റ് കമ്മീഷണർ ജ്യോതിസ് മോഹൻ ഹയർസെക്കൻഡറി അവാർഡ് വിതരണം നടത്തും. യോഗം കൗൺസിലർ ഏ.ജി തങ്കപ്പൻ മുഖ്യപ്രസംഗം നടത്തും. യൂണിയൻ വൈസ് പ്രസിഡ​ന്റ് വി.എം ശശി, സെക്രട്ടറി ആർ.രാജീവ്, യോഗം ബോർഡ് മെമ്പർമാരായ അഡ്വ.ശാന്താറാം റോയി തോളൂർ, അഡ്വ.കെ.എ പ്രസാദ്, വി.എസ് സുരേഷ്‌കുമാർ, യൂത്ത്മൂവ്‌മെന്റ് പ്രസിഡ​ന്റ് ലിനീഷ് റ്റി.ആക്കളം, വനിതാസംഘം പ്രസിഡ​ന്റ് ഇന്ദിര രാജപ്പൻ എന്നിവർ സംസാരിക്കും. 109 വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി അവാർഡിനും, സി.ബി.എസ്.ഇ / ഐ.സി.എസ്.ഇ വിഭാഗത്തിൽ 18 പേരും അവാർഡിന് അർഹരായി. ഹയർസെക്കൻഡറി അവാർഡിന് 81 വിദ്യാർത്ഥികളും, സി.ബി.എസ്.ഇ / ഐ.സി.എസ്.ഇ വിഭാഗത്തിൽ 11 പേരും അവാർഡിന് അർഹരായി.