നെടുംകുന്നം: ഹരിതകർമ്മസേനയുടെ വാതിൽപ്പടി സേവനത്തിൽ നൂറ് ശതമാനം വിജയം കൈവരിച്ച് നെടുംകുന്നം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് വള്ളിമല. വാഴൂർ ബ്ലോക്കിൽ ആദ്യത്തെ ഹരിതകർമ്മസേനയുടെ വാതിൽപടി ശേഖരണമാണ് നൂറ് ശതമാനം പൂർത്തീകരിച്ച് മാതൃകയായത്. വാർഡ് മെമ്പർ ജോ ജോസഫ്, ഹരിത കർമ്മസേന അംഗങ്ങളായ സി.ജി രഞ്ജിമോൾ, ഓമന സജിമോൾ എന്നിവരുടെ പ്രവർത്തനമാണ് വിജയത്തിലെത്തിച്ചത്. വള്ളിമല വാർഡ് യൂസർ ഫീസ് കളക്ഷൻ, ഹരിത മിത്രം ക്യു ആർ കോഡ് എന്റോൾമെന്റ് എന്നിവയിൽ നൂറ് ശതമാനം നേട്ടം കൈവരിച്ചതിന്റെ പ്രഖ്യാപനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ജെ ബീന നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് രവി വി. സോമൻ, ജന പ്രതിനിധികളായ ജോ ജോസഫ്, മാത്യു വർഗ്ഗീസ്, രാജമ്മ രവീന്ദ്രൻ, സെക്രട്ടറി ടി.സജിത്, അസി.സെക്രട്ടറി ഷോളി ഫിലിപ്പ്, വി.ഇ.ഒ ലൈലമോൾ വർഗീസ്, സി.ഡി.എസ് ചെയർപേഴ്‌സൺ രാജമ്മ മോഹനൻ, കുടുംബശ്രീ ബ്ലോക്ക് കോർഡിനേറ്റർ വിജേഷ്, ഹരിത സഹായ സ്ഥാപനമായ സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷൻ കോർഡിനേറ്റർ മനോജ് മാധവൻ, ഹരിതകർമ്മസേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.