കോട്ടയം: യുവതിയുവാക്കളിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിനും ലഹരി മാഫിയക്കുമെതിരെ കേരള റീജിയണ്‍ വൈഎംസിഎ ബോധവത്കരണവുമായി രംഗത്ത്. സംസ്ഥാനതല ഉദ്ഘാടനം ശിശുദിനത്തില്‍ കോട്ടയം സബ് റീജിയണ്‍, കോട്ടയം വൈഎംസിഎ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കോട്ടയം വൈഎംസിഎ അങ്കണത്തില്‍ നടത്തും. . രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ഉപവാസവും ബോധവത്കരണ സെമിനാറും ദേശീയ പ്രസിഡന്റ് ജസ്റ്റീസ് ജെ.ബി. കോശി ഉദ്ഘാടനം ചെയ്യും.

റീജണല്‍ ചെയര്‍മാന്‍ ജിയോ ജേക്കബ് അദ്ധ്യക്ഷതവഹിക്കും. ക്രൈസ്തവസഭ മേലദ്ധ്യക്ഷന്മാരും വൈഎംസിഎ ഭാരവാഹികളും ഉപവാസ യജ്ഞത്തില്‍ പങ്കാളികളാകും.

പത്രസമ്മേളനത്തില്‍ ഓര്‍ഗനൈസിംഗ് ചെയര്‍മാന്‍ ഡോ. റോയ്‌സ് മല്ലശേരി, സബ് റീജിയന്‍ ചെയര്‍മാന്‍ ജോമി കുര്യാക്കോസ്, ജനറല്‍ കണ്‍വീനര്‍ ജോബി ജെയ്ക് ജോര്‍ജ്, റീജണല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ് മാത്യു, സബ് റീജിയന്‍ മുന്‍ ചെയര്‍മാന്‍ ലിജോ പാറെക്കുന്നുംപുറം എന്നിവര്‍ പങ്കെടുത്തു.