ചങ്ങനാശേരി: ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ 21ന് കോട്ടയം നെഹ്‌റു സ്റ്റേഡിയത്തിൽ നടത്തുന്ന അവകാശ പ്രഖ്യാപനസംഗമത്തിന്റെ ചങ്ങനാശേരി താലൂക്കിലെ പഞ്ചായത്ത്തല യോഗങ്ങൾ 13ന് ഉച്ചയ്ക്ക് 2ന് നടക്കും. ചങ്ങനാശേരി മുൻസിപ്പാലിറ്റി, പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി പഞ്ചായത്തുകളിലെ സംയുക്തയോഗം ചങ്ങനാശേരി മുൻസിപ്പൽ മിനിഹാളിലും നെടുംകുന്നം, കങ്ങഴ, വെള്ളാവൂർ, കറുകച്ചാൽ, വാഴൂർ പഞ്ചായത്തുകളിലെ സംയുക്തയോഗങ്ങൾ ഉച്ചക്ക് 2 മുതൽ വാഴൂർ അംബേദ്കർ ഭവനിൽ നടക്കും. കുറിച്ചി, വാകത്താനം, മാടപ്പള്ളി പഞ്ചായത്തുകളിലും യോഗം നടക്കുമെന്ന് താലൂക്ക് സംഘടക സമിതി ജനറൽ കൺവീനർ മോഹനൻ ഈട്ടിയ്ക്കൽ അറിയിച്ചു.