
കോട്ടയം . മാടപ്പള്ളി, വാഴപ്പള്ളി, വാകത്താനം, തൃക്കൊടിത്താനം, പായിപ്പാട് പഞ്ചായത്തുകളിലെയും ചങ്ങനാശേരി നഗരസഭയിലെയും കർഷകർക്ക് കൃഷിയിട അധിഷ്ഠിത ആസൂത്രണം ഫാം പ്ലാൻ മോഡൽ കൃഷി തോട്ടങ്ങൾ പദ്ധതിയിൽ അംഗമാകുന്നതിന് അപേക്ഷിക്കാം. അതത് കൃഷിഭവനിലാണ് അപേക്ഷ നൽകേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർക്ക് ഫാം പ്ലാൻ തയ്യാറാക്കി നൽകും. ഒരു പഞ്ചായത്തിൽ നിന്ന് 10 കർഷകരെയാണ് തിരഞ്ഞെടുക്കുന്നത്. 10 സെന്റ് മുതൽ രണ്ട് ഏക്കർ വരെ സ്വന്തമായി കൃഷിഭൂമി ഉള്ളവർക്കും പുതുതായി കൃഷി ചെയ്യാൻ താത്പര്യമുള്ളവർക്കും അപേക്ഷിക്കാം. കരം അടച്ച രസീതിന്റെ പകർപ്പ്, ആധാറിന്റെ പകർപ്പ് എന്നിവ സഹിതം 19 വരെ അപേക്ഷ സ്വീകരിക്കും.