പൊൻകുന്നം:കൃഷിയധിഷ്ഠിത ആസൂത്രണ പദ്ധതി 2022-23 ന് അപേക്ഷ ക്ഷണിച്ചു. 10 പേരെയാണ് ഒരു പഞ്ചായത്തിൽ നിന്നും തിരഞ്ഞെടുക്കുക.10 സെന്റ് മുതൽ 2 ഏക്കർ വരെ കൃഷിയിടമുള്ള തത്പരരായ കർഷകർ അപ്പെഡിക്‌സ് അപേക്ഷയോടൊപ്പം 2022,23 വർഷത്തെ കരമടച്ച രസീതിന്റെ പകർപ്പ്,ആധാറിന്റെ പകർപ്പ് എന്നിവയുമായി കൃഷി ഭവനിൽ 19ന് മുൻപായി അപേക്ഷ സമർപ്പിക്കണം.
കാർഷിക പ്രവർത്തികൾ കൃഷിയിടങ്ങളിൽ ചെയ്തു നൽകുന്ന സർക്കാർ ഏജൻസികൾക്കാവും അനുകൂല്യം നൽകുക. കർഷകർക്ക് നേരിട്ട് ആനുകൂല്യം ലഭിക്കുന്നതല്ല.