award

കോട്ടയം . കുട്ടികളുടെ ലൈബ്രറിയും ജവഹർ ബാലഭവനും സംയുക്തമായി നടത്തിയ ശിശുദിനാഘോഷ കലാമത്സരങ്ങളിൽ 144 പോയിന്റോടെ ഇല്ലിക്കൽ ചിന്മയ വിദ്യാലയ ഓവറാൾ കിരീടം നേടി. 14 ന് രാവിലെ 11 ന് കുട്ടികളുടെ ലൈബ്രറി രാഗം ഹാളിൽ നടക്കുന്ന സമാപന സമ്മേളനം തോമസ് ചാഴികാടൻ എം പി. ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ, സംവിധായകൻ ജോഷി മാത്യു എന്നിവർ സമ്മാനവിതരണം നടത്തും. കുട്ടികളുടെ ലൈബ്രറി ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ മുഖ്യപ്രഭാഷണം നടത്തും. എക്‌സിക്യൂട്ടീവ് ഡയറക്ടർ വി ജയകുമാർ, നന്തിയോട് ബഷീർ, ഷാജി വേങ്കടത്ത്, അബ്ദുൾ ലത്തീഫ് എന്നിവർ പ്രസംഗിക്കും.