
കോട്ടയം . താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയും ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ നാഷണൽ ലീഗൽ എയ്ഡ് ക്ലിനിക്കും എം ജി സർവകലാശാല സ്‌കൂൾ ഒഫ് ഇന്ത്യൻ ലീഗൽ തോട്ടും സംയുക്തമായി പരാതിപരിഹാര അദാലത്ത് സംഘടിപ്പിച്ചു. കോട്ടയം അഡീഷണൽ മുൻസിഫ് ദീപ മോഹനൻ ഉദ്ഘാടനം ചെയ്തു. പി ബി ആര്യ അദ്ധ്യക്ഷത വഹിച്ചു. പി വി ജിജി, യൂണിയൻ ചെയർപേഴ്‌സൺ ഫർഹാന ലത്തീഫ്, ജനറൽ സെക്രട്ടറി കെ കെ രാഹുൽ എന്നിവർ പ്രസംഗിച്ചു. മുൻ ജുഡീഷ്യൽ ഓഫീസർ പി ജി ജേക്കബ്, അഡ്വ. ജയശങ്കർ, ലീഗൽ എയ്ഡ് ക്ലിനിക് വിദ്യാർഥികൾ എന്നിവർ അദാലത്തിന് നേതൃത്വം നൽകി. ആറ് പരാതി തീർപ്പാക്കി.