മുണ്ടക്കയം: വെള്ളൂർ ശക്തി ഭവനത്തിൽ പി.വി ശശിധരൻ രചിച്ച "സന്തുഷ്ട ദാമ്പത്യത്തിന്റെ മനസ്സൊരുക്കം " പുസ്തകത്തിന്റെ പ്രകാശനം എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രീ മാര്യേജ് കൗൺസലിംഗ് കോഴ്സായ "ഒരുക്കം 49" ൽ പ്രകാശനം ചെയ്യും. മുണ്ടക്കയം സൗത്ത് 2431- നമ്പർ കരിനിലം ശാഖാ ഹാളിൽ നടക്കുന്ന ചടങ്ങിൽ കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ് പ്രകാശനകർമ്മം നിർവഹിക്കും. ഫ്രീ മാര്യേജ് കൗൺസലിംഗ് കോഴ്സ് ചെയർമാൻ ലാലിറ്റ്.എസ്. തകടിയേലിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗം യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങളെ ആസ്പദമാക്കി പി.വി ശശിധരൻ, ഡോ: രഞ്ജി ഐസക്, എം.ജി മണി, കെ.ജി സതീഷ് തുടങ്ങിയവർ ക്ലാസുകൾ നയിക്കും. നാളെ നടക്കുന്ന സമാപന സമ്മേളനം യൂണിയൻ സെക്രട്ടറി അഡ്വ: പി.ജീരാജ് ഉദ്ഘാടനം ചെയ്യും.