
ചങ്ങനാശ്ശേരി . എസ് ബി കോളേജ് എം ബി എ വിഭാഗത്തിന്റെ നേതൃത്വത്തിൽ കേരളത്തിലെ മികച്ച വ്യവസായ സംരംഭകർക്ക് നൽകുന്ന ബെർക്ക്മാൻസ് സംരംഭക അവാർഡ് സെന്റ് മേരീസ് റബേഴ്സ് സ്ഥാപകനായ സണ്ണി ജേക്കബ് ഏറ്റുവാങ്ങി. മികച്ച നവ സംരംഭകർക്കായി നൽകുന്ന അവാർഡ് ലിൻവേയ്സ് ടെക്നോളജീസ് സഹസ്ഥാപകൻ ഫ്രാൻസിസ് ഡേവിയും ക്യാൻ യൂറോപ്പ് സ്റ്റഡീസ് ആൻഡ് ഓപ്ഷൻസ് എബ്രോഡ് മേധാവി ജിമ്മി ജോസഫും ഏറ്റുവാങ്ങി. ആർ മാധവ് ചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. റെജി പി കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ തോമസ് വർഗീസ്, ഡിപ്പാർട്ട്മെന്റ് മേധാവി സോണി ജോസഫ്, ആനി ചാക്കോ എന്നിവർ പ്രസംഗിച്ചു.