പൊൻകുന്നം: സാമ്പത്തിക സംവരണം ശരിവച്ചുള്ള സുപ്രീംകോടതി വിധിയിൽ ആശങ്ക രേഖപ്പെടുത്തി കേരള ഗണക മഹാസഭ കാഞ്ഞിരപ്പള്ളി താലൂക്ക് യൂണിയൻ. ഭരണഘടനയുടെ അന്തസത്തയ്ക്കും, മൗലികഘടനയ്ക്കും ചേരാത്തതും സാമൂഹ്യനീതിക്ക് നിരക്കാത്തതുമാണ് 103ാം ഭേദഗതി ശരിവെച്ചു കൊണ്ടുള്ള കോടതി വിധി. ഇത് വിദ്യാഭ്യാസ തൊഴിൽ മേഖലകളിൽ പ്രാതിനിധ്യം കുറവുള്ള പിന്നാക്ക ജനവിഭാഗത്തെ കൂടുതൽ ദുരിതത്തിലാക്കും. സംവരണ തത്വം തന്നെ പുന:പരശോധിക്കണമെന്ന അഭിപ്രായം വിധിയിൽ കടന്നുവന്നത് ഏറെ ആശങ്കപ്പെടുത്തുന്നതാണെന്നും യോഗം വിലയിരുത്തി. ഇതിനെതിരെ മോസ്റ്റ് ബാക്ക് വേർഡ് കമ്മ്യൂണിറ്റി ഫെഡറേഷൻ ഒപ്പം ചേർന്ന് റിവ്യൂ ഹർജി നൽകാനുള്ള സംസ്ഥാന ഡയറക്ട് ബോർഡ് തീരുമാനത്തെ യോഗം സ്വാഗതം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് ഡോ.ഷാജികുമാർ യോഗം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ താലൂക്ക് പ്രസിഡന്റ് കെ.കെ കരുണാകരൻ വൈദ്യൻ അദ്ധ്യക്ഷനായി. താലൂക്ക് സെക്രട്ടറി ടി.എൻ ശ്രീനിവാസൻ, ബോർഡ് മെമ്പർ കെ.കെ ബാലചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു