ചങ്ങനാശേരി : അഹല്യ ഏജൻസീസിൽ നിന്ന് സെയിൽസ് റപ്രസന്റേറ്റീവ് 15.87 ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയെന്ന പരാതിയിൽ കറുകച്ചാൽ സ്വദേശി എ.എസ്.രാജീവിനെതിരെ ചങ്ങനാശേരി പൊലീസ് കേസെടുത്തു. പത്തനംതിട്ട,​ കോട്ടയം ജില്ലകളിലെ ഗൃഹോപകരണങ്ങളുടെ ഓർഡറുകൾ സ്വീകരിച്ച് വിതരണം ചെയ്ത ശേഷം പണംസ്ഥാപനത്തിലടയ്ക്കുന്നതാണ് രാജീവിന്റെ ജോലി. ചെക്കുകളാണ് സാധാരണ നൽകാറ്. എന്നാൽ ബിൽ തുകയിൽ ഡിസ്കൗണ്ട് വാഗ്ദാനം ചെയ്ത ചെറുകിട സ്ഥാപനങ്ങളിൽ നിന്ന് പണം നേരിട്ട് വാങ്ങി മുങ്ങിയെന്നാണ് പരാതി. സ്ഥാപനങ്ങളിൽ പിരിച്ചെടുത്ത തുകയ്ക്ക് പകരമായി ഭാര്യയുടെയും സുഹൃത്തിന്റെയും ചെക്കുകൾ നൽകിയിരുന്നെങ്കിലും ബാങ്കിൽ ഇത് മടങ്ങി. സംശയം തോന്നി സ്ഥാപന അധികൃതർ നേരിട്ടെത്തി ചെറുകിട സ്ഥാപനങ്ങളിൽ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്.